സംയുക്ത ആരാധനയും ഓർഡിനേഷനും

ഐപിസി ഡൽഹി സ്റ്റേറ്റ് 2025 ലെ സംയുക്ത ആരാധനയും ഓർഡിനേഷനും 2025 ഒക്ടോബർ 19 ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഡൽഹിയിലുള്ള താൽകട്ടോരാ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ഷാജി ദാനിയേൽ പ്രസ്തുത സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ കെ. വി. ജോസഫ്, സെക്രട്ടറി പാസ്റ്റർ സാം ജോർജ് എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ആരാധനായോടൊപ്പം ശുശ്രൂഷകന്മാരുടെ ഓർഡിനേഷൻ ശുശ്രൂഷയും നടത്തപ്പെടും. ഉച്ചകഴിഞ്ഞ് പെനിയേൽ ബൈബിൾ ട്രെയിനിംഗ് സെന്റർ 2024-2025 ബാച്ചിന്റെ ഗ്രാജുവേഷൻ, വിമൻസ് ഫെല്ലോഷിപ്, സൺ‌ഡേ സ്കൂൾ എന്നിവയുടെ പ്രത്യേക പ്രോഗ്രാമുകൾ ഉണ്ടായിരിക്കുന്നതാണ്.

News Desk

Leave a Reply

Your email address will not be published. Required fields are marked*